Wednesday, September 21, 2011

കാവിപ്പശു

കാവിപ്പശു

മൌലികമായ നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഈ പുസ്തകമാണ് കഴിഞ്ഞ ദിവസങ്ങങ്ങളില്‍ ഞാന്‍ വായിച്ചു കൊണ്ടിരുന്നത്. ഗുജറാത്‌ വംശഹത്യ സമയത്ത് മാധ്യമങ്ങള്‍ കയ്കൊണ്ട നിലപാടുകള്‍, വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വിധം എന്നിവയെ അവയുടെ വാര്‍ത്തകള്‍ ഉദ്ധരിച്ചു വിചാരണ ചെയ്യുന്നു രവീന്ദ്രന്‍ രാവനെശ്വരം. മാധ്യമ നിലപാടുകള്‍ ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതില്‍ എങ്ങനെ 'സര്‍ഗാത്മകമായി' സഹായിച്ചു, കലാപങ്ങള്‍ എങ്ങനെ നിര്‍മിക്കപ്പെടുന്നു തുടങ്ങി ഞെട്ടിപ്പിക്കുന്ന നിരവധി വസ്തുതകളെ അനാവരണം ചെയ്യുന്നതാണ്‌ 'കാവിപ്പശു'.
നന്മയില്‍ നിന്നും സത്യത്തില്‍ നിന്നും ബഹുദൂരം അകലെയാണ് മാധ്യമങ്ങള്‍ എന്നത് ഒരു വര്‍ത്തമാനകാല യഥാര്‍ത്ഥ്യം മാത്രം. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എത്രമാത്രം ജീര്‍ണമാണ് എന്നതിനെ തുറന്നു കാട്ടുക മാത്രമല്ല, 'കലാപ കാല പത്രപ്രവര്‍ത്തന'ത്തിനു (ഇതേ പേരിലുള്ള അധ്യായത്തില്‍) ഗൌരവമായ മാര്‍ഗനിര്ടെഹങ്ങള്‍ കൂടി സമര്പിക്കുന്നുണ്ട് ലേഖകന്‍. മാധ്യമ രംഗത്തെ നവാഗതര്‍ എന്ന നിലയില്‍ നമുക്ക് ഉപകാരപ്പെടുന്ന മറ്റൊരു അധ്യായമാണ് 'വാര്‍ത്തയുടെ രാഷ്ട്രീയ പരിണാമം'. മാധ്യമ ചരിത്രവും വര്‍ത്തമാനവും കൂടി ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റുപറച്ചിലുകളും സ്വയം വിമര്‍ശനവുമെന്ന നിലയില്‍ കൂടി പ്രധാന്യമര്‍ഹിക്കുന്ന ഈ പുസ്തകം ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കായി ഞാന്‍ 'അടിയന്തിരമായി' നിര്‍ദേശിക്കുകയാണ്.

No comments:

Post a Comment