Tuesday, September 27, 2011

ആധാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ തയ്യരെടുത്തിരിക്കുന്ന ആധാര്‍ പദ്ധതി.

- ഇതൊരു illegal പ്രൊജക്റ്റ്‌ ആണ്. paarlamentil അവതരിപ്പിക്കാതെ അന്ഗീകരിക്കപെടാതെ വലിയ ചെലവ് വരുന്ന ഒരു പദ്ധതിക്കായി ഒരു അതോറിറ്റി രൂപീകരിക്കുകയും കാബിനെറ്റ്‌ റാങ്കോടുകൂടി ഒരു ചെയര്‍മാനെ നിയമിക്കുകയും ചെയ്തിരിക്കുന്നു. ഇതിനു സര്‍കാരിനെ ചുമതലപ്പെടുതയതാര്? ഈ ധൃതി ആരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍?

- ഒരു പൌരനെ സംബന്ധിച്ച ഇത്രയതികം വിവരങ്ങള്‍ ശേഖരിക്കാനും ക്യ്കാര്യം ചെയ്യാനും സ്റ്റേറ്റ് നു എന്തധികാരം? രാജ്യം ഒരു തുറന്ന ജയിലവുകയല്ലേ ഇതിന്റെ ഫലം. state ഒരു രഹസ്യ പോലീസിന്റെ റോള്‍ എടുക്കുകയാണോ?

- എന്താണ് ആധാരിന്റെ ലക്‌ഷ്യം? ക്ഷേമ പരിപാടികളില്‍ നിന്നും ആനുകുല്യങ്ങളില്‍ നിന്നും പിന്മാറുന്ന നയം സ്വീകരിച്ചിരിക്കുന്ന ഒരു കോര്‍പ്പറേറ്റ് സര്‍കാര്‍ പറയുന്നത് ഇത്, ജനങ്ങള്‍ക് ആനുകുല്യങ്ങളും ക്ഷേമ പദ്ധതികളും ഉറപ്പുവരുത്താന്‍ സഹായിക്കും എന്നാണ്. സര്‍കാരിന്റെ സബ്സിഡികല്‍ ഇനിമുതല്‍ ഉപഭോക്താക്കള്ക് ബാങ്കുകള്‍ വഴി നേരിട്ട് ലഭ്യമാക്കുമെന്നാണ് അവകാശ വാദം. സ്വകാര്യ രംഗത്ത് കുടുതല്‍ വിദേശ ബാങ്കുകള്‍ യഥേഷ്ടം അനുവദിക്കുന്ന സര്‍കാര്‍ നയവുമായി കൂട്ടിവയിക്കുമ്ബൊല് സുബ്സിടിയായി നല്‍കേണ്ട വലിയൊരു തുക ജനങ്ങളുടെ ചെലവില്‍ ബാങ്കുകള്‍ക്ക് മുലധനമായി ലഭ്യമാക്കുക്ക എന്നതല്ലെ ഉദ്യേശ്യം?


- ഐഡന്റിറ്റി തെളിയിക്കാന്‍ യാതൊരു രേഖകളോ ഭൂമിയോ കൈവശമില്ലത്തവര്‍ 'ആധാര്‍' ലഭിക്കുന്നതില്‍ നിന്ന് തടയപ്പെടുന്നു. ഫലത്തില്‍ എല്ലാരേയും ഉള്കൊള്ളിക്കുന്നതിന്നു പകരം ഈ നാട്ടില്‍ ഒരു ആധരവുമില്ലാത്തവരായുല്ല ഭുരഹിതരായ പതിനായിരങ്ങള്‍ രാഷ്ട്രഭുമികയുടെ പുറംപോക്കിലേക്ക് പുറന്തള്ളപ്പെടുകയല്ലേ? അതുവഴി നിലവില്‍ ലഭിക്കുന്ന ആനുകുല്യങ്ങള്‍ പോലും നിഷേധിക്കപെടുകയല്ലേ?

- വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതകള്‍ മറ്റൊരു ഭീഷണി. ഗുജറാത്തും കാശ്മീരും സര്‍കാര്‍ സംവിധനഗല്‍ ഉപയോഗിച്ച് ഒരു സമൂഹത്തെ വെട്ടയടമെന്നതിന്റെ ലബോരടരിയായി കുപ്രസിധിയര്‍ജിചിരിക്കെ എത്ര ഭീകരമാണ് ആ ഭീഷണി! നമ്മുടെ സ്റ്റേറ്റ് നെ വിശ്വസിക്കാമോ?

- 'ആധാരി'ന്റെ ജോലികള്‍ outsorce ചെയ്തിരിക്കുന്നത് 'Accenture', 'L1 Securities' എന്ന അമേരിക്കന്‍ കമ്പനികളെയാണ്. ഇതില്‍ L1 നെക്കുറിച്ച് ഇപ്പോള്‍ തന്നെ പരാതികള്‍ ധാരാളം. ഒബാമയുടെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ കമ്പനികള്‍കു കരാര്‍ നല്‍കിയത് എന്ന് കുടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യം തെളിയും. നേരത്തെ സുചിപ്പിച്ച വിവരങ്ങളുടെ ദുരുപയോഗം (ഒരു പക്ഷെ ഇതിന്റെ നടത്തിപ്പുകാര്‍ ലക്ഷ്യമിടുന്ന ശരിയായ 'ഉപയോഗം') സംബന്ധിച്ച സംശയങ്ങള്‍ ഇവിടെയും പ്രസക്തം.

- ഈ കലാപരിപാടിക്ക് വരുന്ന ഭീമമായ ചെലവു വലിയൊരു വിപണി സാധ്യത തുറക്കുന്നുണ്ട്. ഇതിനു വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നത് തൊട്ടു മൊത്തം വിവര ശേഖരണവും സംരക്ഷണവും ഉപയോഗവും പിന്നീടുള്ള updation ഉള്‍പെടെ വലിയ ചെലവു വരുന്ന ഈ പദ്ധതിയുടെ അടങ്കല്‍ തുക ഇനിയും കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്ക് വിവര ശേഖരണത്തിന് മാത്രം 15 രൂപ പറഞ്ഞു തുടങ്ങിയ പദ്ധതി ആദ്യഘട്ടത്തില്‍ തന്നെ 450 രൂപ യിലെത്തി നില്കുന്നു. ഇത് വിവര ശേഖരണത്തിന്റെ മാത്രം കാര്യം. സാമ്പത്തിക മാന്ദ്യത്തോടെ പരുങ്ങലിലായ IT കമ്പനികള്‍ നില ഭദ്രമാക്കാന്‍ ജനങ്ങളുടെ ചെലവില്‍ ഒരു സ്വയം സഹായ പദ്ധതി എന്നതല്ലേ അപ്പോള്‍ 'ആധാര്‍'.

ഇനി ഈ പദ്ധതിയുടെ സാങ്കേതികമായ feasibillity പരിശോടിക്കുംപ്ബോഴും അവ്യക്തതകളും സംശയങ്ങളും ബാക്കി.

1 . ഇത്രയധികം വിവരങ്ങള്‍ maintain ചെയ്യാന്‍ കഴിയുന്നൊരു database ഇന്നേ വരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. theoretically സാധ്യമെങ്കിലും പ്രായോഗികമാണോ എന്നതിനെ പ്പറ്റി ഒരു പഠനവും ആധാര്‍ ഇന്റെ വക്താക്കള്‍ നടത്തിയതായി അവര്‍ പോലും അവകാശപ്പെടുന്നില്ല.

2 . വിവരങ്ങളുടെ duplication എങ്ങനെ തടയും, എത്രത്തോളം കൃത്യമായിരിക്കും എന്നതിന് 100 % guarantee അവര്‍ നല്‍കുന്നില്ല. ഇപ്പോള്‍ തന്നെ രണ്ടും മൂന്നും ആധാര്‍ നേടിയവര്‍ അത് പരസ്യപ്പെടുത്തി ഈ സംശയം തെളിയിച്ചിട്ടുണ്ട്.

3 . വിവരങ്ങള്‍ കൃത്യമായിരിക്കാന്‍ ഇവര്‍ അവലംബിക്കുന്ന ബയോ മെട്രിക് രേഖകള്‍ പോലും കൃത്യമയിരിക്കുകയില്ല. ഉദാഹരണത്തിന്, ഒരാളുടെ വിരലടയാളങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ മാറ്റങ്ങള്‍ക് വിധേയമാകുന്നു. കഠിനമായ ജോലികള്‍ ചെയ്യുന്നവരില്‍ പ്രത്യകിച്ചും. അവരില്‍ ചിലര്‍ക് ഉള്ള അടയാളങ്ങള്‍ തന്നെ യന്ത്രത്തില്‍ പതിക്കതക്ക വണ്ണം വ്യക്തമയിരിക്കില്ല. മറ്റൊരു ബയോ മെട്രിക് രേഖയായ കണ്ണിലെ രേട്ടിനയുടെ ഫോട്ടോ, കണ്‍ രോഗങ്ങളുല്ലവരില്‍ പ്രായോഗികവുമല്ല. ഇതേ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഡാറ്റാബേസ് തയ്യാറാക്കിയവര പഠനം നടത്തി കണ്ടെത്തിയത് 50% പേരിലെങ്കിലും ബയോ മെട്രിക് രേഖകള്ക് ഉപയോഗ്യ മല്ലാത്ത വിധം മാറ്റം സംഭവിച്ചു എന്നാണ്. വസ്തുതകള്‍ ഇതായിരിക്കെ 120 കോടി ജനങ്ങളില്‍ ഈതരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത് എത്രത്തോളം അര്‍ത്ഥശുന്യമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നത്.

4. ഇത്രയതികം വിവരങ്ങള്‍ ഒരു സിംഗിള്‍ പോയിന്റ്‌ access ഉള്ള ഒരു സെര്‍വറില്‍ സുക്ഷിക്കുന്നത് അതിന്റെ സുരക്ഷയെ കുടുതല്‍ അപകടത്തിലാക്കും. ഒരു പിഴവ് പോലും വിവരങ്ങള്‍ വ്യാപകമയി ചോര്‍ത്തപ്പെടാനഉം നശിപ്പിക്കപ്പെടനും ഇടയാക്കും.

5 . ദൈനം ദിന ഉപയോഗത്തിന്റെ രംഗത്ത്, ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കുഴപ്പം കാരണം നമുക്ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങള്‍ നിഷേധിക്കപെടന്‍ കാരണമാകും, നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതിരിക്കെ ആശുപത്രി, വിമാനത്താവളം തുടങ്ങി ഒരു ചെക്ക്‌ പോസ്റ്റ്‌, റേഷന്‍ കട എന്നിവിടങ്ങളില്ലലം ഇത്തരത്തില്‍ സേവന നിഷേധവും ബുദ്ധിമുട്ടുകളും വ്യപകമവും.


എല്ലാ ഗ്രാമങ്ങളിലും വിദ്യുതി ലഭ്യമാകാത, എല്ലാ ജനങ്ങളും സക്ഷരരല്ലാത്ത കുറ്റമറ്റതായി ചുണ്ടിക്കാട്ടാന്‍ ഒരൊറ്റ സംവിധാനം പോലും നിലവിലില്ലാത്ത ഒരു രാജ്യത്തു 'ആധാര്‍' സാങ്കേതിക വിദഗ്ധര്‍ക്ക് ഒരു മിത്ത്‌ മാത്രമാണ്, അല്പം ഉണര്‍ന്നു ചിന്തിക്കുന്നവര്‍ക് ഭീകരമായൊരു മനുഷ്യാവകാശ പ്രശ്നവും!

Wednesday, September 21, 2011

കാവിപ്പശു

കാവിപ്പശു

മൌലികമായ നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഈ പുസ്തകമാണ് കഴിഞ്ഞ ദിവസങ്ങങ്ങളില്‍ ഞാന്‍ വായിച്ചു കൊണ്ടിരുന്നത്. ഗുജറാത്‌ വംശഹത്യ സമയത്ത് മാധ്യമങ്ങള്‍ കയ്കൊണ്ട നിലപാടുകള്‍, വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വിധം എന്നിവയെ അവയുടെ വാര്‍ത്തകള്‍ ഉദ്ധരിച്ചു വിചാരണ ചെയ്യുന്നു രവീന്ദ്രന്‍ രാവനെശ്വരം. മാധ്യമ നിലപാടുകള്‍ ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതില്‍ എങ്ങനെ 'സര്‍ഗാത്മകമായി' സഹായിച്ചു, കലാപങ്ങള്‍ എങ്ങനെ നിര്‍മിക്കപ്പെടുന്നു തുടങ്ങി ഞെട്ടിപ്പിക്കുന്ന നിരവധി വസ്തുതകളെ അനാവരണം ചെയ്യുന്നതാണ്‌ 'കാവിപ്പശു'.
നന്മയില്‍ നിന്നും സത്യത്തില്‍ നിന്നും ബഹുദൂരം അകലെയാണ് മാധ്യമങ്ങള്‍ എന്നത് ഒരു വര്‍ത്തമാനകാല യഥാര്‍ത്ഥ്യം മാത്രം. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എത്രമാത്രം ജീര്‍ണമാണ് എന്നതിനെ തുറന്നു കാട്ടുക മാത്രമല്ല, 'കലാപ കാല പത്രപ്രവര്‍ത്തന'ത്തിനു (ഇതേ പേരിലുള്ള അധ്യായത്തില്‍) ഗൌരവമായ മാര്‍ഗനിര്ടെഹങ്ങള്‍ കൂടി സമര്പിക്കുന്നുണ്ട് ലേഖകന്‍. മാധ്യമ രംഗത്തെ നവാഗതര്‍ എന്ന നിലയില്‍ നമുക്ക് ഉപകാരപ്പെടുന്ന മറ്റൊരു അധ്യായമാണ് 'വാര്‍ത്തയുടെ രാഷ്ട്രീയ പരിണാമം'. മാധ്യമ ചരിത്രവും വര്‍ത്തമാനവും കൂടി ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റുപറച്ചിലുകളും സ്വയം വിമര്‍ശനവുമെന്ന നിലയില്‍ കൂടി പ്രധാന്യമര്‍ഹിക്കുന്ന ഈ പുസ്തകം ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കായി ഞാന്‍ 'അടിയന്തിരമായി' നിര്‍ദേശിക്കുകയാണ്.

Friday, August 19, 2011

പുള്ളോര്കുടം പോലെ തേങുന്നു...


കനത്ത നഷ്ടതിന്റെ വിങലിലാണു ഇതു കുറിക്കുന്നത്. മനസ്സിനെ തരളിതമാക്കുന്ന
വേദനയുടെ മേലങ്കി പുതച്ച ലളിത സുന്ദരമായ ഗാനങലിലൂടെ നമ്മെ ആസ്വദിപ്പിച്ച
സിനിമാ ലോകത്തെ പച്ച മനുഷ്യന്‍ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. സംഗീതം
ഇഷ്ടപ്പെടുന്ന എല്ലാ മലയാളികള്കൊപം എന്റെ അഞ്ജലി...

ഇരുണ്ട വെളിച്ചം പതിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍,
തിരയൊടുങ്ങാത്ത കടല്‍കരയിലെ മൂകസായാഹ്നങ്ങളില്‍,
ആരവങ്ങലടങ്ങിയ ഒരു രാത്രിയുടെ ഒടുവിലെപ്പകുതികളില്‍,
പാട്ട് മൂളി ഒപ്പം നടന്ന സഹൃദയനായ സുഹൃത്തിനെപ്പോലെയാണ്‌ ജോന്സന്‍ന്റെ
പാട്ടുകള്‍!
ഇനി വിരഹത്തില്‍ എന്റെ കന്നീര്പുവുകള്‍ എതീണത്തില്‍ കവിള്‍ തലോടും..?
എന്റെ പ്രണയമെങ്ങനെ മെല്ലെ മെല്ലെ മുഖപടം തെല്ലുയര്തും..?
രവീന്ദ്രന്‍ ന്റെ വിയോഗത്തോടെ ഏറെകുറെ ശൂന്യമായ മലയാള ചലച്ചിത്ര
സംഗീതലോകം ഉച്ചസ്ഥായിയിലെ ഒരു ശോകരഗത്തിന്റെ ശ്രുതിയില്‍ നിറയുമ്പോള്‍
നഷ്ടബോധത്താല്‍ നീറാതെ വയ്യ!