Friday, August 19, 2011

പുള്ളോര്കുടം പോലെ തേങുന്നു...


കനത്ത നഷ്ടതിന്റെ വിങലിലാണു ഇതു കുറിക്കുന്നത്. മനസ്സിനെ തരളിതമാക്കുന്ന
വേദനയുടെ മേലങ്കി പുതച്ച ലളിത സുന്ദരമായ ഗാനങലിലൂടെ നമ്മെ ആസ്വദിപ്പിച്ച
സിനിമാ ലോകത്തെ പച്ച മനുഷ്യന്‍ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. സംഗീതം
ഇഷ്ടപ്പെടുന്ന എല്ലാ മലയാളികള്കൊപം എന്റെ അഞ്ജലി...

ഇരുണ്ട വെളിച്ചം പതിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍,
തിരയൊടുങ്ങാത്ത കടല്‍കരയിലെ മൂകസായാഹ്നങ്ങളില്‍,
ആരവങ്ങലടങ്ങിയ ഒരു രാത്രിയുടെ ഒടുവിലെപ്പകുതികളില്‍,
പാട്ട് മൂളി ഒപ്പം നടന്ന സഹൃദയനായ സുഹൃത്തിനെപ്പോലെയാണ്‌ ജോന്സന്‍ന്റെ
പാട്ടുകള്‍!
ഇനി വിരഹത്തില്‍ എന്റെ കന്നീര്പുവുകള്‍ എതീണത്തില്‍ കവിള്‍ തലോടും..?
എന്റെ പ്രണയമെങ്ങനെ മെല്ലെ മെല്ലെ മുഖപടം തെല്ലുയര്തും..?
രവീന്ദ്രന്‍ ന്റെ വിയോഗത്തോടെ ഏറെകുറെ ശൂന്യമായ മലയാള ചലച്ചിത്ര
സംഗീതലോകം ഉച്ചസ്ഥായിയിലെ ഒരു ശോകരഗത്തിന്റെ ശ്രുതിയില്‍ നിറയുമ്പോള്‍
നഷ്ടബോധത്താല്‍ നീറാതെ വയ്യ!